ചിരഞ്ജീവി നായകനായെത്തുന്ന ഗോഡ്‍ഫാദറിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ഗോഡ്‍ഫാദർ. ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിന് തലേന്നാണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. തെലുങ്കിലും ഹിന്ദിയിലുമായാണ് ടീസർ എത്തിയത്. മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും നയൻതാരയും ടീസറിലുണ്ട്.
മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കിൽ ചിരഞ്ജീവിയെത്തുമ്പോൾ, പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തുന്നത് സൽമാൻ ഖാനാണ്. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് നയൻതാരയാണ്. ജയം മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Also Read: ദുൽഖർ നൂറുകോടി ക്ലബ്ബിൽ: കുറുപ്പിന്റെ ആഗോള ബിസിനസ്സ് 112 കോടി
തെലുങ്ക് പ്രേക്ഷകരിൽ വലിയൊരു വിഭാഗവും ടീസർ മികച്ചതെന്ന് പറയുമ്പോൾ മലയാളികളുടെ അഭിപ്രായം അതല്ല. ലൂസിഫർ ആയി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ടീസർ അമ്പേ മോശമാണെന്നാണ് മലയാളികളായ സിനിമ പ്രേമികളുടെ പ്രതികരണം. ‘ഞങ്ങളുടെ ലൂസിഫർ ഇങ്ങനെയല്ല’, ‘ലൂസിഫർ മരിച്ചു’ എന്നുമൊക്കെയാണ് ടീസറിന് താഴെ മലയാളികൾ കമന്റ് ചെയ്യുന്നത്.
Post Your Comments