യുവ നടൻ അർജുൻ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് വധു. ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. മാധവിയുടെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഗുരുവായൂരിൽ വച്ച് വിവാഹം നടത്തിയത്. നടി അനന്യയുടെ സഹോദരനാണ് അർജുൻ.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന സിനിമയിലൂടെയാണ് അർജുൻ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുന്നത്. ചിത്രത്തിൽ ജിന്റോ എന്ന കഥാപാത്രമായാണ് അർജുൻ അഭിനയിച്ചത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് അർജുൻ അഭിനയിച്ച മറ്റ് സിനിമകൾ.
Also Read: ‘ഇന്ത്യൻ 2’ ഉടൻ ആരംഭിക്കും: ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റുമായി കൂടികാഴ്ച നടത്തി കമൽ ഹാസൻ
1995-ൽ പൈ ബ്രദേഴ്സ് എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ താരമാണ് അനന്യ. പിന്നീട്, ശിക്കാർ, സീനിയേഴ്സ് , ഡോക്ടർ ലൗ, എങ്കേയും എപ്പോതും, കുഞ്ഞളിയൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
Post Your Comments