സംവിധായകൻ ലിംഗുസാമിക്കും സഹോദരൻ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രൊഡക്ഷൻ കമ്പനിയായ പിവിപി ക്യാപിറ്റൽ നൽകിയ കേസിലാണ് ശിക്ഷ വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകിയില്ല എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് ലിംഗുസാമി.
Also Read: സിരുത്തൈ ശിവ – സൂര്യ കൂട്ടുകെട്ട്: ചിത്രം ഒരുങ്ങുന്നത് പത്ത് ഭാഷകളിൽ
കുറച്ച് വർഷങ്ങൾക്ക് മുൻപ് കാർത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാൻ ലിംഗുസാമി പിവിപി ക്യാപിറ്റലിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ‘യെണ്ണി ഏഴു നാൾക്കുള്ള’ എന്ന സിനിമ ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പണം വാങ്ങിയത്. എന്നാൽ സിനിമ നടന്നില്ല. കടം വാങ്ങിയ പണം അദ്ദേഹം തിരികെ നൽകിയില്ല. ലിംഗുസാമി നൽകിയ ചെക്ക് ബൗൺസാവുകയും ചെയ്ത സാഹചര്യത്തിലാണ് കമ്പനി കേസ് കൊടുത്തത്.
നിലവിൽ ‘ദ വാര്യർ’ എന്ന സിനിമയാണ് ലിംഗുസാമിയുടേതായി റിലീസ് ചെയ്തത്. റാം പോത്തിനേനിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളായ സിനിമ പരാജയമായിരുന്നു.
Post Your Comments