സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ 42’. സിരുത്തൈ ശിവയും ആദി നാരായണയും ചേർന്നാണ് ചിത്രത്തിനായി തികരക്കഥയൊരുക്കുന്നത്. മദൻ കർക്കിയുടേതാണ് സംഭാഷണങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. രാമപുരത്തെ അഗരം ഫൗണ്ടേഷനിലാണ് പൂജ നടന്നത്. ആദ്യ ഷെഡ്യൂൾ ഉടൻ ഗോവയിൽ ആരംഭിക്കും. ബീച്ച് സിറ്റിയിൽ ഒരു മാസത്തോളമായി ഒരുക്കിയിരിക്കുന്ന കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക.
ഇപ്പോളിതാ, പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്. പത്ത് ഭാഷകളിലായാണ് സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ചെന്നൈ, ഗോവ എന്നിവിടങ്ങളിലായാവും ചിത്രീകരണം നടക്കുക. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
Also Read: കണ്ണുകളില്‍ ഗൗരവം നിറച്ച് രജനികാന്ത്: ജയിലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ദിഷ പടാനിയാണ് ചിത്രത്തിൽ നായികയായി എത്തുക. ദിഷയുടെ ആദ്യ തമിഴ് സിനിമയായിരിക്കും ഇത്. ചരിത്രവും ഫാന്റസിയും ചേർത്തൊരുക്കുന്ന സിനിമ രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ദേവി ശ്രീ പ്രസാദ് ആയിരിക്കും സിനിമയ്ക്കായി സംഗീതം ഒരുക്കുക.
Post Your Comments