ബിജു മേനോനെ നായകനാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ല് കേസി’ലെ ‘പ്രേമനെയ്യപ്പം’ പ്രൊമോ പാട്ട് പുറത്തിറങ്ങി. എൺപതുകളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശത്ത് നടന്ന, പ്രഭക്കുട്ടന് സുശീലയുമായുള്ള നഷ്ടപ്രണയത്തിന്റെ കഥയാണ് ഈ പ്രൊമോ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പഴയകാലഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികൾക്ക് ആധുനിക സംഗീതോപകരണങ്ങളുടെ പിൻബലത്തോടെ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിക്കുന്നതും യുവ സംഗീതസംവിധായകനായ ജസ്റ്റിൻ വർഗീസ് ആണ്.
ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രൊമോ ഗാനത്തിന്റെ രചന: അൻവർ അലി, മ്യൂസിക് പ്രൊഡ്യൂസർ: അനൂപ് നിരിച്ചൻ, ജസ്റ്റിൻ വർഗീസ്, ഗിറ്റാർ: കെബ ജർമിയ, ബാസ്: നവീൻ നേപിയർ, സൈഡ് ഗിറ്റാർ: പ്രകാശ് സൺടെക്, മിക്സഡ്: എച്ച് കെ, മാസ്റ്റർ: മൻസൂർ മഹമൂദ്, റെക്കോർഡിങ് എഞ്ചിനീയർ: അവിനാശ് സതീഷ്, റുത്വി, ജസ്റ്റിൻ വർഗീസ്, റെക്കോർഡ് സ്റ്റുഡിയോ: 20 ഡി ബി സൗണ്ട് സ്റ്റുഡിയോ.
ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്റ്സിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം. ക്രിയേറ്റീവ് ഡയറക്ടർ: ഗോപകുമാർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ-ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ: ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്ക്-അപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ: പ്രേംലാൽ. കെ.കെ, ഫിനാൻസ് കൺട്രോളർ: ദിലീപ് എടപറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്സ്, ടീസർ കട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സബ് ടൈറ്റിൽ: വിവേക് രഞ്ജിത്, സംഘട്ടനം: സുപ്രീം സുന്ദർ-മാഫിയ ശശി, മാർക്കറ്റിംഗ് കൺസൽട്ടന്റ: കാറ്റലിസ്റ്റ്
Post Your Comments