കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനിയും നിയമവിദ്യാര്‍ഥിനിയുമായ ജിഷയുടേത്. ഇതര സംസ്ഥാന തൊഴിലാളിയായ അമീറുള്‍ ഇസ്ലാമാണ് ജിഷയെ കൊലപ്പെടുത്തിയത്. ഇപ്പോഴിതാ, ജിഷയുടെ ജീവിതം സിനിമയാകുന്നു. നിപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കൊളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മ രാജേശ്വരിയായി അഭിനയിച്ചിരിക്കുന്നത്. സലീംകുമാര്‍, ദേവന്, ലാല്‍ ജോസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സിനിമയെ കുറിച്ച് നടി കൊളപ്പുള്ളി ലീലയും ജിഷയുടെ അമ്മയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
read also: നടി തൃഷ രാഷ്ട്രീയത്തിലേക്ക് !! പ്രതികരണവുമായി അമ്മ
രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെ.. ‘കേസില്‍ പ്രതിയായത് അമീറുള്‍ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണ്. അമീറുള്‍ ഇസ്ലാം വരുന്നതിന് മുമ്പ് അയല്‍വാസികളാണ് ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞിരുന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന കുറ്റകൃത്യമല്ല ഇത്. അതുകൊണ്ട് തന്നെ ഇതിന് പിറകില്‍ വേറെയും ആളുകളുണ്ടെന്നാണ് എനിക്ക് തോന്നലുള്ളത്. ഇടയ്ക്ക് ഞാന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ വരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇവരൊക്കെ പടത്തില്‍ അഭിനയിക്കുന്ന ഏറ്റവും വലിയ നടന്മാരാണ്. ലോകത്തെല്ലാവരും ഇവരെ ഇഷ്ടപ്പെടുന്നുണ്ട്. മമ്മൂട്ടി ലോ കോളജില്‍ പഠിച്ച വിദ്യാര്‍ഥിയാണ്. എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്ന കുട്ടിയായതുകൊണ്ടാണ് മറഞ്ഞ് ഒളിച്ചിരിക്കുന്ന ബാക്കി അവശേഷിക്കുന്ന പ്രതികളെ കൊണ്ടുവരാന്‍ വേണ്ടിയാണ് ഞാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരെ കുറിച്ച് അന്ന് പറഞ്ഞത്. അവര്‍ വന്ന് കഴിഞ്ഞാല്‍ ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്പോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികള്‍ സത്യത്തില്‍ പുറത്തേക്ക് വരാന്‍ സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് മമ്മൂട്ടിയെ കൊണ്ടുവരണമെന്നൊക്കെ പറഞ്ഞത്. മകളെ വളര്‍ത്താന്‍ ഒരുപാട് പണിയെടുത്തിട്ടുണ്ട്.’
‘എന്റെ മകള്‍ ആരേയും ഇതുവരെ പ്രണയിച്ചിട്ടില്ല. അടുപ്പ് കൂട്ടിയപോലെ വീടുണ്ട്. പക്ഷെ എന്റെ കൊച്ച് അവിടെ കിടന്ന് നിലവിളിച്ചിട്ട് ആരും കേട്ടില്ല’- ജിഷയുടെ അമ്മ പറഞ്ഞു.
‘സാധാരണ നമ്മളൊരു സിനിമയില്‍ കഥാപാത്രം ചെയ്യുന്നത് പോലെയല്ല നമ്മള് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ ചെയ്യുന്നത്. ഞാന്‍ ജിഷയുടെ അമ്മ രാജേശ്വരിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ജിഷയുടെ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും. ഞാനും രണ്ട് പ്രസവിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് സംവിധായകന് ബെന്നി പറഞ്ഞതുപോലെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ട് എഴുന്നേല്ക്കുമ്പോള് ആരായാലും അവരുടെ ഹൃദയം വേദനിക്കും.’- നടി കൊളപ്പുള്ളി ലീല പറഞ്ഞു.
Post Your Comments