പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. ഇപ്പോഴിതാ, രാമസിംഹൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നിൽക്കുമ്പോൾ, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരുമെന്നും നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ കൂടെ നിൽക്കുമെന്നും രാമസിംഹൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
‘സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നിൽക്കുമ്പോൾ, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും. പക്ഷെ നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ കൂടെ നിൽക്കും. അതാണ് ശരിയുടെ വിജയം. പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്‌താൽ ഈശ്വരൻ ഫലം തരും. അതിനു മുമ്പ് കുറേ വേദനയും കുത്തുവാക്കും, ട്രോളുകളും സഹിക്കണം അത്രേയുള്ളൂ. അത് കഴിഞ്ഞ് ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദമുണ്ടല്ലോ അതാണ് യഥാർത്ഥ ഫലം’, രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Also:- രേവതി വർമയുടെ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം: ‘ഈ വലയം’ ഒരുങ്ങുന്നു
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു.
Post Your Comments