ബോളിവുഡിലെ മുൻനിര നായികയാണ് തപ്സി പന്നു. തപ്സിയുടെ അഭിനയത്തോടൊപ്പം തന്നെ പല വിഷയങ്ങളിലും നടി മുന്നോട്ട് വയ്ക്കുന്ന അഭിപ്രായങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന് പറയുവാൻ മടികാണിക്കാത്ത നടിയാണ് തപ്സി. പിങ്ക് എന്ന സിനിമയ്ക്ക് ശേഷമാണ് തപ്സി ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് തപ്സിയെ തേടി ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും നിരവധി അവസരങ്ങൾ എത്തി.
ഇപ്പോളിതാ, ഒരു അഭിമുഖത്തിൽ തപ്സി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നുത്. സിനിമകളിലെ പ്രതിഫലത്തിന്റെ വേർതിരിവ്, സ്വജനപക്ഷപാതം, സിനിമകളിലെ സെക്സിസം തുടങ്ങിയ നിരവധി വിഷയങ്ങളിൽ തപ്സി വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ, പ്രതിഫലത്തിന്റെ കാര്യത്തിൽ പുതിയ ഒരു രീതിയുമായി തപ്സി മുന്നോട്ട് വന്നിരിക്കുകയാണ്. സിനിമയ്ക്ക് ഒപ്പ് വെക്കുന്നതിന് മുമ്പ് തന്നെ പ്രതിഫലം ഉറപ്പിക്കാതെ സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ലാഭവിഹിതം വാങ്ങുന്നതാണ് നല്ല രീതി എന്നാണ് നടി പറയുന്നത്.
Also Read: ചോളവീരന്റെ പുകഴ്പാട്ട്, റഹ്മാൻ മാജിക്, ആടിത്തിമർത്ത് വിക്രം: പൊന്നിയിൽ സെൽവനിലെ ഗാനം എത്തി
തപ്സി പന്നുവിന്റെ വാക്കുകൾ:
സിനിമയ്ക്ക് ഒപ്പ് വെക്കുന്നതിന് മുമ്പ് തന്നെ പ്രതിഫലം ഉറപ്പിക്കാതെ സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ലാഭവിഹിതം വാങ്ങുന്നതാണ് നല്ല രീതി. ഞാൻ തെലുങ്കിൽ ഇങ്ങനെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. അവ മികച്ച കൺസപ്റ്റുള്ള സിനിമകളായിരുന്നു. പണമുണ്ടാക്കി. എനിക്ക് അതിന്റെ ഷെയർ ലഭിച്ചു. അവരെന്റെ സുഹൃത്തുക്കൾ ആയിരുന്നു. അതിനാൽ സുതാര്യമായ ഇടപാടായിരുന്നു. ഇൻസ്ട്രിയുടെ സാമ്പത്തിക നേട്ടത്തിനും ഇതാണ് നല്ലത്. സിനിമയുടെ വിജയ പരാജയത്തിന് മുമ്പേ തങ്ങളുടെ താരമൂല്യം നോക്കി അഭിനേതാക്കൾ പ്രതിഫലം കെെപറ്റുന്നത് കുറയും.
Post Your Comments