മലയാളികളുടെ പ്രിയപ്പെട്ട നടനാണ് റഹ്മാൻ. ഇപ്പോളിതാ, താരത്തിന്റെ കുടുംബത്തിൽ ഏറ്റവും പുതിയ വിശേഷമാണ് വാർത്തകളിൽ നിറയുന്നത്. വീട്ടിലേക്ക് ഒരു പുതിയ അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ് റഹ്മാനും കുടുംബവും. റഹ്മാന്റെ മകൾ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു. മുത്തച്ഛനായതിന്റെ സന്തോഷത്തിലാണ് റഹ്മാൻ.
റുഷ്ദ തന്നെയാണ് ഈ സന്തോഷ വാർത്ത സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആൺകുഞ്ഞിനാണ് ജന്മം നൽകിയതെന്നും തങ്ങൾ സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു. ശ്വേതാ മേനോൻ അടക്കം ഒട്ടേറെ പേർ റുഷ്ദയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബുമായുള്ള വിവാഹം.
റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.
Post Your Comments