CinemaGeneralIndian CinemaLatest NewsMollywood

തിയേറ്ററിൽ പാപ്പന്റെ വിജയക്കുതിപ്പ്: 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജോഷി ചിത്രം

സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ എത്തിയ പാപ്പൻ തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ജോഷി – സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം 25 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി. കേരളത്തിലെ അൻപതോളം തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് ഒടിടി അവകാശം വൻ തുകയ്ക്ക് വിറ്റു പോയ വിവരം അണിയറക്കാർ പുറത്ത് വിട്ടിരുന്നു. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദർശനത്തിനെത്തും. ജൂലൈ 29ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച ഓപ്പണിങ് ആണ് ലഭിച്ചത്. ആദ്യ ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 3 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 11 കോടി നേടി. ആഗസ്റ്റ് അഞ്ചിനാണ് പാപ്പൻ മറ്റ് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്തത്.

Also Read: ജയിക്കാനായി എത്തുന്നു ‘തോൽവി FC ‘: ചിത്രീകരണം തുടങ്ങി

ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button