ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ജസ്മീത് കെ റീൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡാർലിംഗ്സ്’. നെറ്റ്ഫ്ലിക്സിൽ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇപ്പോളും ട്രെൻഡിംഗാണ്. നെറ്റ്ഫ്ലിക്സിലെ ഗ്ലോബൽ ടോപ് ടെന്നിൽ തുടർച്ചയായി രണ്ടാഴ്ച നാലാം സ്ഥാനത്തുണ്ടായിരുന്ന ‘ഡാർലിംഗ്സ്’ ഇപ്പോൾ രണ്ടാമത് എത്തിയിരിക്കുകയാണ്. 24 മില്യൺ മണിക്കൂറിലധികം വാച്ചിംഗ് അവേഴ്സും ചിത്രത്തിനായി.
വിജയ് വർമ, ഷെഫാലി ഷാ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഗാർഹിക പീഡനം ചർച്ച ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അഭിനന്ദനങ്ങളും പ്രശംസയുമാണ് ലഭിക്കുന്നത്.
Also Read: ജോൺ എബ്രഹാം അവതരിപ്പിക്കുന്ന മൈക്ക്: വ്യത്യസ്ത ലുക്കിൽ അനശ്വര രാജൻ
ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷാരൂഖും നിർമ്മാണത്തിൽ പങ്കാളിയാകുന്നു.
‘ഡാർലിംഗ്സ്’ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പ്രാദേശിക അഭിരുചികൾക്ക് അനുസരിച്ച് മാറ്റം വരുത്തി ചിത്രം റീമേക്ക് ചെയ്യാനാണ് തീരുമാനമെന്ന് റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ സിഒഒ ഗൗരവ് വർമ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments