സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആദരിച്ചു. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിലെ തോട്ടുവയിലെ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വർഷം മുൻപ് 5 പശുക്കളുമായാണ് ജയറാം ഫാം തുടങ്ങിയത്. അറുപതോളം പശുക്കളാണ് ഇപ്പോൾ ജയറാമിന്റെ ‘ആനന്ദ് ഫാമിൽ’ ഉള്ളത്.
Also Read: ‘എല്ലാത്തിലും രാഷ്ട്രീയമാണല്ലോ, വൈരാഗ്യം തീർക്കുകയാണ് ‘: സെൻസർ ബോർഡിനെതിരെ രാമസിംഹൻ
പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കർഷക അവാർഡെന്ന് ചടങ്ങിൽ ജയറാം പറഞ്ഞു. തനിക്ക് ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അത് സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരൻ ജയറാം.. നന്ദി കേരള സർക്കാരിന്..കൃഷി വകുപ്പിന്…THANK YOU….നാട്ടുകാരായ എല്ലാവർക്കും…എന്നെ സഹായിക്കുന്ന സഹപ്രവർത്തകർ..’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ജയറാം സമൂഹ മാധ്യമത്തിൽ ഇങ്ങനെ എഴുതി.
Post Your Comments