മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയിലെ നിർണായക സീനുകൾ കട്ട് ചെയ്യേണ്ടി വന്നേക്കുമെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസ്. ചിത്രത്തിൽ കേന്ദ്ര സെൻസർ ബോർഡ് ചില മാറ്റം വരുത്തലുകൾ നിർദേശിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ടി ജി മോഹൻദാസ്. സിനിമയിലെ നിർണായക സീനുകൾ കട്ട് ചെയ്തു കഴിഞ്ഞാൽ ചിത്രത്തിന് ജീവനുണ്ടാകില്ലെന്നും സിനിമ മോശമായതിന് പൊതുജനം രാമസിംഹനെ പഴിക്കുമെന്നും മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read: ‘പോസ്റ്റ്‌മോര്‍ട്ടം നേരില്‍ കണ്ടു, പല ആശുപത്രി മോര്‍ച്ചറികളിലും പോയി’: അമല പോൾ പറയുന്നു
ടി ജി മോഹൻദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
മാപ്പിള ലഹള ആധാരമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചു. രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ!
നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും – വറ്റിയ പുഴ! ഒഎൻവി എഴുതിയത് പോലെ:
വറ്റിയ പുഴ, ചുറ്റും
വരണ്ട കേദാരങ്ങൾ
തപ്തമാം മോഹങ്ങളെ
ചൂഴുന്ന നിശ്വാസങ്ങൾ!
ഓർമ്മയുണ്ടോ കശ്മീർ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ?:
ഗവൺമെന്റ് ഉൻകീ ഹോഗീ
ലേകിൻ സിസ്റ്റം ഹമാരാ ഹൈനാ??
പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്.. അവർ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലർ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും!
നിർണായക സീനുകൾ കട്ട് ചെയ്തു മാറ്റിയാൽ സിനിമയ്ക്ക് ജീവനുണ്ടാവില്ല..
സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!
DAMNED IF YOU DO
DAMNED IF YOU DON’T !!
നിസ്സഹായനായി രാമസിംഹൻ നിൽക്കുന്നു – മുംബൈയിലെ തെരുവിൽ.. കത്തുന്ന വെയിലിൽ!
കുറ്റിത്താടി വളർന്നുള്ളോൻ
കാറ്റത്ത് മുടി പാറുവോൻ
മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ
കണ്ണിൽ വെട്ടം ചുരത്തുവോൻ!
Post Your Comments