CinemaGeneralIndian CinemaLatest NewsMollywood

‘പോസ്റ്റ്‌മോര്‍ട്ടം നേരില്‍ കണ്ടു, പല ആശുപത്രി മോര്‍ച്ചറികളിലും പോയി’: അമല പോൾ പറയുന്നു

അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍ സംവിധാനം ചെയ്‍ത കടാവര്‍ എന്ന ചിത്രം അടുത്തിടെയാണ് റിലീസായത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഭിലാഷ് പിള്ളയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. ഭദ്ര എന്ന പൊലീസ് സർജനായിട്ടാണ് അമല ചിത്രത്തിൽ എത്തുന്നത്. അമല പോൾ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോളിതാ, സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് അമല പോൾ. കടാവറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ ഒരുപാട് ഗ്രൗണ്ട് വർക്ക് ചെയ്തു എന്നാണ് അമല പറയുന്നത്. യഥാർത്ഥ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ചെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ഗോകുലം മൂവീസ്-വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്രൂസ്‌ലി ഒരുങ്ങുന്നു

അമല പോളിന്റെ വാക്കുകൾ:

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു. പതിവ് രീതികളിൽ ഉള്ള ഒരു പൊലീസ് കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്ന് കരുതിയിരുന്നു. എന്നാൽ, ചിത്രം ജീവിതം മാറ്റിമറിയ്ക്കുന്ന അനുഭവമായിരുന്നു.

ഈ ചിത്രത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് ഗ്രൗണ്ട് വർക്ക് ചെയ്തു. യഥാർത്ഥ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് നേരിട്ട് കണ്ടു. പോസ്റ്റ്‌മോര്‍ട്ടം നേരിൽ കണ്ടത് നടുക്കമുള്ള ഓർമ്മയാണ്. ഒന്നിലധികം ആശുപത്രികൾ സന്ദർശിക്കുകയും നിരവധി വിദഗ്ധരുമായി സംഭാഷണം നടത്തുകയും ചെയ്തു. മോർച്ചറിയിലെ ജോലികളിൽ അവരെ നിരീക്ഷിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button