മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ റിലീസ് കാത്തിരിക്കുകയാണ് ആരാധകർ. ചോള രാജവംശത്തിന്റെ ചരിത്രകഥയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. കൽക്കിയുടെ അതേ പേരിലുള്ള ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: പുതിയ ചരിത്രം കുറിക്കാൻ പൊന്നിയിൻ സെൽവൻ: തമിഴ് സിനിമയിൽ ഇതാദ്യം
മികച്ച സാങ്കേതികതയോടെ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ മികച്ച അനുഭവമായിരിക്കും എന്ന് ഉറപ്പു നൽകുന്ന പ്രഖ്യാപനമാണ് അണിറ പ്രവർത്തകരിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പൊന്നിയിൻ സെൽവൻ ഐമാക്സ് ഫോർമാറ്റിലാകും റിലീസിന് എത്തുക. സിനിമയുടെ നിർമ്മാതാക്കളായ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസുമാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഐമാക്സ് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രമായി മാറുകയാണ് ഇതോടെ പൊന്നിയിൻ സെൽവൻ.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Post Your Comments