സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. ആറാട്ടുപുഴ വേലയുപ്പണിക്കരായിട്ടാണ് സിജു അഭിനയിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനയൻ തന്നെയാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് വിനയൻ പ്രഖ്യാപിച്ചത്. സെപ്തംബർ 8നാണ് ചിത്രം റിലീസ് ചെയ്യുക.
Also Read: പൊന്നോമനയെ വരവേൽക്കാനൊരുങ്ങി ബിപാഷ ബസു: വൈറലായി മെറ്റേണിറ്റി ഫോട്ടോഷൂട്ട്
വിനയൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:
പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അധ്വാത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു.
Post Your Comments