കൊച്ചി: ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോൺ അബ്രഹാം മലയാളികൾക്ക് പരിചയപ്പെടുത്തുന്നു. പുതുമുഖം എന്നതിലുപരി ഗംഭീരമായ പ്രകടനമാണ് രഞ്ജിത്ത് സജീവിന്റെ ഭാഗത്തു നിന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമെന്ന് സംവിധായകൻ വിഷ്ണു ശിവപ്രസാദ് അഭിപ്രായപ്പെട്ടു.
അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക. മൈക്കിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായിയാണ് ചിത്രീകരിച്ചത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക്, ഓഗസ്റ്റ് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വിക്കി ഡോണർ, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകൾ നിർമ്മിച്ച നടൻ ജോൺ എബ്രഹാമിന്റെ ജെ.എ എന്റർടെയ്ൻമെന്റാണ് മൈക്ക് നിർമ്മിക്കുന്നത്. ആയുഷ്മാൻ ഖുറാനയെപ്പോലുള്ള മികവുറ്റ അഭിനേതാക്കളെ സിനിമകളിലേക്ക് കൊണ്ടുവന്ന ജെ.എ എന്റർടൈൻമെന്റ്, രഞ്ജിത്ത് സജീവ് എന്ന മറ്റൊരു പുതുമുഖ നടനെയും മൈക്കിലൂടെ പരിചയപ്പെടുത്തുന്നു.
ഞാൻ പ്രതിഷേധിച്ച രീതി തെറ്റായി പോയി, എന്റെ അറിവില്ലായ്മ ആയിരുന്നു: ഷെയ്ൻ നിഗം
ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലെ പക്വതയാർന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അനശ്വര രാജനാണ് മൈക്കിലെ നായിക. ‘ബിവെയർ ഓഫ് ഡോഗ്സ്’ ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ ആഷിഖ് അക്ബർ അലിയാണ്.
അനവധി ഗാനങ്ങൾ അടങ്ങുന്ന മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ഹൃദയത്തിന്റെ വൻ വിജയത്തിന് ശേഷം ഹിഷാം സംഗീതം നിർവ്വഹിക്കുന്നു എന്നത് മൈക്ക് എന്ന ചിത്രത്തിനായി കാത്തിരിക്കാനുള്ള മറ്റൊരു കാരണമാകുന്നു. ശക്തമായ ഒരു സാങ്കേതിക ടീമും മൈക്ക് സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
വല്ലാതെ അഡ്മയർ ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം, നല്ല വാശിയുള്ള ഒരു ആക്ടറാണ്: വിൻസി അലോഷ്യസ് പറയുന്നു
കള, ഓപ്പറേഷൻ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രണദിവെ എന്നിവർ മൈക്കിന്റെ ഭാഗമാണ്.
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.
വാർത്താ പ്രചരണം പ്രതീഷ് ശേഖർ.
Post Your Comments