CinemaGeneralIndian CinemaLatest NewsMollywood

വല്ലാതെ അഡ്മയർ ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം, നല്ല വാശിയുള്ള ഒരു ആക്ടറാണ്: വിൻസി അലോഷ്യസ് പറയുന്നു

നായിക – നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളെ അണിനിരത്തി സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ടൈറ്റിൽ കഥാപാത്രമായ സോളമനെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ വിൻസി അലോഷ്യസ്, പുതുമുഖ താരങ്ങളായ ശംഭു മേനോൻ, ആഡിസ് ആന്റണി, ദർശന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഇപ്പോളിതാ, സിനിമയുടെ വിശേഷങ്ങളും ജോജു ജോർജിനൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവവും പങ്കുവയ്ക്കുകയാണ് വിൻസി അലോഷ്യസ്. വല്ലാതെ അഡ്മയർ ചെയ്യുന്ന ഒരു നടനാണ് ജോജുവെന്നും, ഓരോ പെർഫോമൻസും അദ്ദേഹം എങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത് എന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു എന്നുമാണ് വിൻസി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: മൈക്ക് റിലീസിനൊരുങ്ങുന്നു: പ്രചാരണ പരിപാടികൾക്കായി ജോൺ എബ്രഹാം കേരളത്തിൽ

വിൻസി അലോഷ്യസിന്റെ വാക്കുകൾ:

ജോജു ചേട്ടനൊപ്പം സിനിമയിൽ എന്റെ കോമ്പിനേഷൻ സീൻസ് ഉണ്ട്. ഭയങ്കര എക്‌സ്പീരിയൻസായിരുന്നു അത്. ഓരോ പെർഫോമൻസും അദ്ദേഹം എങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത് എന്നറിയാനും ഒരു ആകാംക്ഷയുണ്ടായിരുന്നു. അടുത്തറിഞ്ഞപ്പോഴാണ് മനസ്സിലായത്, പുള്ളി അത് ഡീൽ ചെയ്യുന്ന രീതി നമ്മൾ സാധാരണ ഡീൽ ചെയ്യുന്നത് പോലെയാണ്.

വല്ലാതെ അഡ്മയർ ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. പിന്നെ നല്ല വാശിയുള്ള ഒരു ആക്ടറാണ്. ചെയ്‌തെടുക്കണം അല്ലെങ്കിൽ ലാൽ സാറിനെ ഇംപ്രസ് ചെയ്യണം എന്നൊക്കെ ആഗ്രഹിക്കുന്ന ഒരു നടനാണ്. വലിയ മനുഷ്യനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഒരു കുഞ്ഞു കുട്ടിയാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button