ഇൻസ്റ്റഗ്രാം മോഡലായി ശ്രദ്ധ നേടിയ താരമാണ് ശരണ്യ ഷാനി. നാടൻ ഫോട്ടോഷൂട്ടുകളിലും മോഡേൺ ഫോട്ടോഷൂട്ടുകലിലും ഒരേപോലെ തിളങ്ങുവാൻ ശരണ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് ബോക്സ് പൂട്ടിയിടാനുള്ളത് കാരണം തുറന്നു പറയുകയാണ് താരം. ഏത് രീതിയിൽ ഉള്ള ഫോട്ടോ ഇട്ടാലും മോശം കമന്റുകൾ ഇടുന്നവർ ഉണ്ടെന്നും, അതിനാലാണ് കമന്റ് ബോക്സ് പൂട്ടിയിട്ടിരിക്കുന്നതെന്നും ശരണ്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇത് എന്റെ പ്രൊഷണൽ ആണ്. എക്സ്പോസിങ് ചെയ്യുന്ന മൈൻഡ് ഉള്ള ആളായിരുന്നില്ല ഞാൻ. എന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും വേറെയാണ്. ഒരു വ്യക്തിയെ അയാളുടെ വസ്ത്രം കണ്ടോ, ഒരു ഫോട്ടോ കണ്ടോ വിലയിരുത്തരുത്. അത് വളരെ മോശമാണ്. വളരെ മോശം കമന്റുകൾ വരാറുണ്ട്. ഒരു നോർമൽ ഡ്രെസ് ഇട്ടാലും മോശം പറയുന്നവരുണ്ട്. ഞരമ്പ് രോഗം അവരുടെ പ്രശ്നം അല്ലേ? എന്റെ പ്രശ്നം ആണോ? അവർ ചിന്തിക്കുന്നതിന്റെ പ്രശ്നം ആണ്. ഈ പറയുന്നവർക്കൊക്കെ അമ്മയും സഹോദരിയും ഒക്കെ ഉണ്ടെന്നുള്ളത് മറക്കണ്ട’, ശരണ്യ പറയുന്നു.
ഒരുലക്ഷത്തിലധികം ആരാധകരുള്ള ഒരു മോഡൽ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ശരണ്യ. പാരമ്പര്യമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലായും താരം ചെയ്യാറുള്ളത്. ട്രെഡിഷണൽ ഫോട്ടോഷൂട്ടുകളിൽ എങ്ങനെ ഗ്ലാമർ ആകാം എന്നാണ് ശരണ്യ ശ്രദ്ധിക്കുന്നത്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ശരണ്യക്കുള്ളത്.
Post Your Comments