CinemaGeneralIndian CinemaLatest NewsMollywood

ആ ഡയലോ​ഗ് പിന്നീട് കൂട്ടിച്ചേർത്തതാണ്: തല്ലുമാലയിലെ വൈറൽ ഡയലോ​ഗിനെ കുറിച്ച് മുഹ്സിൻ പരാരി

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‍ലർ റിലീസ് ചെയ്തപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഡയലോഗ് ആയിരുന്നു ടൊവിനോ തോമസിന്റെ മണവാളൻ വസീം പറയുന്ന ’ആരാധകരെ ശാന്തരാകുവിൻ’.

ഇപ്പോളിതാ, ഈ ഡയലോ​ഗ് ഉണ്ടായ കഥ പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുഹ്സിൻ പരാരി. ആ ഡയലോഗ് ആദ്യം ആ സീനിന് വേണ്ടി എഴുതിയിരുന്നില്ല എന്നാണ് മുഹ്സിൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹ്സിൻ ഇക്കാര്യം പറഞ്ഞത്.

Also Read: ചില ഗുണങ്ങളും ദോഷങ്ങളും മാറ്റിനിർത്തിയാൽ ഇത് ഗംഭീര സിനിമയാണ്: ‘ലാൽ സിംഗ് ഛദ്ദ’ മനോഹരമെന്ന് ഹൃതിക് റോഷൻ

മുഹ്സിൻ പരാരിയുടെ വാക്കുകൾ:

ആ സീൻ ഷൂട്ട് ചെയ്യുന്ന ആദ്യ ദിവസം നല്ല മഴയായിരുന്നു. അതുകൊണ്ട് ടൊവിനോയുടെ ഷോട്ട് എടുക്കാൻ പറ്റിയില്ല. അന്ന് ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോകാൻ ലുക്മാൻ എന്റെ വണ്ടിയിൽ ആയിരുന്നു കയറേണ്ടത്. ഒരുപാട് ആരാധകരോടൊപ്പം സെൽഫി എടുത്ത് നിന്നത് കൊണ്ട് ലുക്മാൻ വരാൻ താമസിച്ചു. തിരിച്ച് വണ്ടിയിൽ കയറിപ്പോൾ ഞാൻ ലുക്മാനോട് ചോദിച്ചു എന്ത് ബുദ്ധിമുട്ടാണെന്ന്. അപ്പോൾ ലുക്മാൻ പറഞ്ഞത് ഇതൊന്നുമല്ല പ്രതീക്ഷിച്ചതെന്നും അവൻ വന്ന് ഒരു സ്ഥലത്ത് കാലുകുത്തിയാൽ അവിടെ ബ്ലോക്ക് ഉണ്ടാക്കണം എന്നുമാണ്. അപ്പോൾ ഞാൻ അവനോട് പറഞ്ഞു നീ എവിടെ എങ്കിലും ചെന്നാൽ അവിടെ കുറെ ക്രൗഡ് ഉണ്ടെങ്കിൽ നീ അവിടെ ഇറങ്ങി ഉടനെ ‘ആരാധകരെ ശാന്തരാകു’ എന്ന് പറയണം എന്ന്. അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ഞാൻ ആ പറഞ്ഞത് കൊള്ളാമല്ലോ എന്ന് തോന്നിയതും ആ സീൻ ഷൂട്ട് ചെയ്തതും.

shortlink

Related Articles

Post Your Comments


Back to top button