![](/movie/wp-content/uploads/2022/08/66386-vijay-sethupathis-publicist-confirms-that-he-is-not-the-part-of-pushpa-2.webp)
നായകനായും വില്ലനായും സഹതാരമായും തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കുന്ന നടനാണ് വിജയ് സേതുപതി. ബോളിവുഡിലും തെലുങ്കിലുമായി നടൻ വമ്പൻ സിനിമകളുടെ ഭാഗമാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഷാരൂഖാനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ‘ജവാനി’ലും അല്ലു അർജുനിന്റെ ‘പുഷ്പ 2’വിലും വിജയ് സേതുപതി വില്ലാനായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ, വിജയ് സേതുപതിയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്റെ പബ്ലിസിസ്റ്റ്.
നിലവിൽ വിജയ് സേതുപതി ഷാരൂഖ് ഖാന്റെ ‘ജവാനി’ൽ മാത്രമാണ് അഭിനയിക്കുന്നതെന്നാണ് പബ്ലിസിസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പുഷ്പ 2’വിൽ നടൻ ഉണ്ടാകില്ലെന്നും പബ്ലിസിസ്റ്റ് അറിയിച്ചു. ‘ജവാനി’ൽ നടൻ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: തിയേറ്റർ പൊളിച്ചടുക്കി മണവാളൻ വസീമും കൂട്ടരും: തല്ലുമാലയ്ക്ക് മികച്ച റിപ്പോർട്ട്
അതേസമയം, നയൻതാരയാണ് ‘ജവാനി’ൽ ഷാരൂഖ് ഖാന്റെ നായികയായെത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയൻതാര എത്തുന്നത്. പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘ജവാന്റെ’ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.
Post Your Comments