വളര്‍ത്തുനായകളോട് പ്രിയമുള്ളവരാണ് സെലിബ്രിറ്റികളില്‍ പലരും. അക്കൂട്ടത്തില്‍ ഒരാളാണ് ഗായിക അഭയ ഹിരണ്‍മയി. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവിധ ഇനത്തില്‍പ്പെട്ട നായകളെ അഭയ വളര്‍ത്തുന്നുണ്ട്. അവയില്‍ ഒന്ന് നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് അഭയ.
പുരുഷുവെന്ന അഭയയുടെ നായയാണ് ചത്തുപോയത്. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളുമായി ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഭയ.
read also: ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ മമ്മൂട്ടിയും മോഹന്‍ലാലും? സര്‍പ്രൈസുമായി സംവിധായകൻ വിനയൻ
കുറിപ്പ് പൂർണ്ണ രൂപം,
‘അവസാന സമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും. ബിസ്‌ക്കറ്റ് പങ്കുവെക്കും. നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ല… ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്ക് പറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്.’
‘ഈ വേദന എനിക്ക് സഹിക്കാനാവില്ല. എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്… ഐ ലവ് യൂ. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു. എന്നെ വിട്ട് പോവല്ലേ’
Post Your Comments