മലയാളത്തിന്റെ പ്രിയ ഗായകനാണ് ബിജു നാരായണൻ. 1992-ൽ വെങ്കലം എന്ന സിനിമയിലെ ‘പത്തുവെളുപ്പിന്’ എന്ന ഗാനവുമായി സിനിമയിലെത്തിയ ബിജു നാരായണന്റെ സിനിമാ സംഗീത ജീവിതം മുപ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ശ്രീ കൂടെയില്ലെന്ന വേദനയിലാണ് ഗായകൻ. ഭാര്യ ശ്രീലതയുടെ വിയോഗത്തിനു മൂന്നു വർഷം തികയുകയാണ്. ഓർമദിനത്തിൽ ശ്രീലതയ്ക്കായി ‘ഓർമകൾ മാത്രം’ എന്ന ഒരു ആൽബവും ബിജു ഒരുക്കുന്നുണ്ട്. ഭാര്യയുടെ ഒരു ചെറിയ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാത്ത വേദന ഇപ്പോഴും ഉണ്ടെന്നു ബിജു പറയുന്നു.
read also: ടോപ് ലെസ്സ് ഫോട്ടോ ഷൂട്ടുമായി ജാനകി സുധീര്‍, ചിത്രങ്ങൾ വൈറൽ
ബിജുവിന്റെ വാക്കുകൾ ഇങ്ങനെ,
‘വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്. കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നുപോയി…. എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്. അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിനു കാത്തുനിൽക്കാതെ അർബുദ രോഗം അവളെ..’ വേദനയോടെ ബിജു ഓർക്കുന്നു.
Post Your Comments