CinemaGeneralLatest NewsNEWSSocial Media

ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ടുവരുന്ന ബോൾ പൈതൻ പാമ്പുമായി മണിക്കുട്ടന്റെ കിടിലൻ ഫോട്ടോ ഷൂട്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് മണിക്കുട്ടന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ആണ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന പാമ്പുമായി ഉള്ള മണിക്കുട്ടന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടിയാണ് ഈ ഫോട്ടോകൾക്ക് പിന്നിൽ. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഷാജിയുടെ വളർത്ത് മൃഗമാണ് ഇലിയാന എന്ന ഈ പാമ്പ്. ഫോട്ടോഷൂട്ട് കൂടാതെ സിനിമയിലെ അഭിനേതാവ് കൂടിയാണ് ഇലിയാന. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ഇലിയാന അഭിനയിച്ചിട്ടുണ്ട്. ഈ ഫോട്ടോഷൂട്ട് ഒരു വ്യത്യസ്ത അനുഭവം ആണെന്നാണ് മണിക്കുട്ടൻ പറയുന്നത്.

‘യാദൃശ്ചികമായി എൻറെ സുഹൃത്തിന്റെ വിവാഹ നിശ്ചയവേളയിലാണ് ഗിരീഷ് ചേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി നല്ലൊരു സൗഹൃദം തുടങ്ങാൻ ഈയൊരു പരിചയപ്പെടൽ സഹായിച്ചു. ഒരിക്കൽ സംസാരിച്ചു വന്ന കൂട്ടത്തിൽ ഗിരീഷ് ചേട്ടനാണ് ഒരു ഫോട്ടോഷൂട്ട് നടത്തിയാലോ എന്ന് ചോദിച്ചത്. ഈ ഒരു ആശയവും ഗിരീഷേട്ടന്റെ തന്നെയായിരുന്നു. മറ്റു മൃഗങ്ങളെ പോലെ അല്ല പാമ്പ്. അത് നമ്മളോട് ഇണങ്ങാൻ സമയമെടുക്കും. ഓരോ ആളുകളുടെയും ബോഡി ടെമ്പറേച്ചർ അതിന് പരിചയമാവണം. എന്നാൽ മാത്രമേ അത് നമ്മളോട് ഇണങ്ങുകയുള്ളൂ. ഈയൊരു ഫോട്ടോ ഷൂട്ടിന് വേണ്ടി ആദ്യം കുറച്ചുദിവസം ഷാജി ചേട്ടന്റെ വീട്ടിൽ പോവുകയും ഇലിയാനയുമായി കൂടുതൽ ഇടപഴകാൻ ശ്രമിക്കുകയും ചെയ്തു. ഒരു മൂന്നു ദിവസം കൊണ്ട് ഇലിയാന ഞാനുമായി ഇണങ്ങി. നല്ലൊരു അനുഭവമായിരുന്നു ഈ ഒരു ഫോട്ടോഷൂട്ട്’, മണിക്കുട്ടൻ പറയുന്നു.

ഇലിയാനയുടെ ഓണർ ഷാജി ചെറിയ പുള്ളി ഒന്നുമല്ല. സിനിമയ്ക്കും ഫോട്ടോഷൂട്ടിനും ഒക്കെ നൽകുന്ന ധാരാളം പെറ്റുകളുടെ ഉടമസ്ഥനാണ്. പ്രശസ്ത തെന്നിന്ത്യൻ താരം നമിത അഭിനയിച്ച ‘ബൗ ബൗ’ എന്ന സിനിമയിലെ നായ ഷാജിയുടെ സ്വന്തമാണ്. ഇലിയാനയെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ടുവരുന്ന ബോൾ പൈതൻ എന്ന ഒരിനം പാമ്പാണ് ഇലിയാന. ഇതിനെ വളർത്തു മൃഗമായി വളർത്താവുന്നതാണ്. ഇത് പെട്ടെന്ന് മനുഷ്യരോട് ഇണങ്ങുകയും ചെയ്യും. ഈ പാമ്പ് അങ്ങനെ ഡെയിഞ്ചർ ആയിട്ടുള്ള ഒന്നല്ല, ഇത് കൊത്തിയാലും ഇതിന് വിഷമില്ല.

‘പാമ്പിനെ നമുക്ക് ഒരിക്കലും ട്രെയിൻ ചെയ്യാൻ പറ്റില്ല. ടൈമിംഗ് വെച്ചാണ് നമ്മളീ ഫോട്ടോഷൂട്ട് ചെയ്തത്. അതിന്റെ സമയത്തിനനുസരിച്ചാണ് നമ്മൾ ഇത് ചെയ്തത്. മറ്റ് വളർത്തു മൃഗങ്ങൾ നമ്മൾ ട്രെയിൻ ചെയ്താൽ അതിനനുസരിച്ച് പ്രവർത്തിക്കും. ഇതിന് അങ്ങനെ പറ്റില്ല. എന്നാലും വളരെ നല്ല അനുഭവമായിരുന്നു’, ഗിരീഷ് അമ്പാടി പറയുന്നു.

ഇതിനുമുമ്പ് അനന്ത പത്മനാഭൻ എന്ന ആനയെ മോഡലാക്കി ഫോട്ടോഷൂട്ട് നടത്തി വൈറലായ ഫോട്ടോഗ്രാഫറാണ് ഗിരീഷ് അമ്പാടി. ആദിശക്തി ആയുർവേദ വില്ലേജിൽ വെച്ച് നടന്ന ഫോട്ടോഷൂട്ടിന്റെ മേക്കപ്പ്, മേക് ഓവർലീസ് മേക്കപ്പാണ്. ഗോപൻ വൈറ്റ് മാജിക് ആണ് ഹെയർ സ്റ്റൈലിസ്റ്റ്. ടാറ്റൂസ് എംജെയാണ് ടാറ്റൂ ആർട്ടിസ്റ്റ്. വീഡിയോ വിനിൽ വി ആർ. ഇമേജ് റീടെച്ച് നവീൻ. പി. ആർ. ഓ സുനിത സുനിൽ

shortlink

Related Articles

Post Your Comments


Back to top button