CinemaGeneralIndian CinemaLatest NewsMollywood

ഒരു വാചകത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ തിരിയുന്നുവെങ്കിൽ നമ്മുടെ പോക്ക് ശരിയല്ല: ബാ​ദുഷ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ ഒരുക്കിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. റിലീസിന് മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ട ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. പോസ്റ്ററിലുള്ള ‘തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ്
എൻ എം ബാ​ദുഷ. കേവലം ഒരു വാചകത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ തിരിയുന്നുവെങ്കിൽ നമ്മുടെ പോക്ക് ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയെന്ന കലാരൂപത്തിന് കാഴ്ചയ്ക്കും വിനോദത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റാനുണ്ടെന്ന ബോധ്യമല്ലേ നമ്മെ നയിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read: ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നെങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു: ബെന്യാമിൻ

എൻ എം ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ന്നാ താൻ കേസ് കൊട് കണ്ടു..
പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
ഈ സിനിമയിലെ പോസ്റ്റർ വച്ച് സൈബർ അറ്റാക്കുമായി ഇറങ്ങുന്നവരോട് എന്തു പറയാനാ?. ഈ ചിത്രം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുന്ന ചിത്രമല്ല.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള ഒരു ജനതയാണ് കേരളത്തിലേത്. എന്നാൽ സിനിമ പോസ്റ്ററിലെ കേവലം ഒരു വാചകത്തിൻ്റെ പേരിൽ ആ സിനിമയ്ക്കെതിരേ നീങ്ങുന്ന തരത്തിലേക്ക് നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യ ബോധ്യം ഇടിഞ്ഞു വീഴുന്നുവെങ്കിൽ ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല. സിനിമയെന്ന കലാരൂപത്തിന് കാഴ്ചയ്ക്കും വിനോദത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റാനുണ്ടെന്ന ബോധ്യമല്ലേ നമ്മെ നയിക്കേണ്ടത്? ഇപ്പോൾ സിനിമയ്ക്കെതിരേ തിരിഞ്ഞിരിക്കുന്നവരുടെ നേതാക്കന്മാരും മുൻ തലമുറയിലെ സമാദരണീയരായവരുമൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റം വരെയും പോയിരുന്നവരാണ്.
ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കാണൂ.. ഞാൻ ജോലി ചെയ്യാത്ത ഒരു സിനിമയാണിത്. മലയാളത്തിലിറങ്ങുന്ന എല്ലാ നല്ല സിനിമ കളും ഞാൻ കാണുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യാറുണ്ട്‌. അതിനിയും തുടരും. കാരണം സിനിമ ഉപജീവനമായി കരുതുന്ന ആയിരക്കണക്കിന് ആൾക്കാർ ഈ ഇൻഡസ്ട്രിയിലുണ്ട്. അതിൻ്റ പേരിൽ എൻ്റെ നേർക്ക് വാളോങ്ങേണ്ട.
പിന്നെ സിനിമയിലും ‘കുഴി’ ഒരു പ്രശ്നം തന്നെയാണ്. എന്നാൽ,
കുഴി പ്രശ്നത്തിനു പരിഹാരവുമാണ് .

shortlink

Related Articles

Post Your Comments


Back to top button