BollywoodCinemaGeneralIndian CinemaLatest News

ശരീരത്തിന് മാത്രമാണ് അസുഖം ബാധിച്ചിരിക്കുന്നത്, മനസ്സിനില്ല: അസുഖ ബാധിതയായിട്ടും ‘എമർജൻസി’യുടെ സെറ്റിലെത്തി കങ്കണ

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി കങ്കണ ഒരുക്കുന്ന സിനിമയാണ് ‘എമർജൻസി’. ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കുകൾക്കിടയിൽ കങ്കണയ്ക്ക് ഡെങ്കി പിടിപെട്ടിരുന്നു. തുടർന്ന് ആരോ​ഗ്യം മോശമായതോടെ നടി വിശ്രമത്തിലായിരുന്നു. ഇപ്പോൾ, ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക് എത്തിയിരിക്കുകയാണ് കങ്കണ. നടി സെറ്റിലെത്തിയതിന്റെ സന്തോഷം അണിയറ പ്രവർത്തകരാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Also Read: കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ നാളെ മുതൽ

‘താങ്കൾക്ക് ഡെങ്കി ബാധിച്ചു, ഉയർന്ന പനിയുമുണ്ടായി. എന്നിട്ടും ജോലിസ്ഥലത്തേയ്‍ക്ക് വരുമ്പോൾ അത് അഭിനിവേശമല്ല, സിനിമയോടുള്ള ഭ്രാന്തമായ ഇഷ്‍ടമാണ്. നിങ്ങൾ പ്രചോദനമാണ് കങ്കണ’, ഇങ്ങനെയാണ് മണികർണിക ഫിലിംസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. കങ്കണ സെറ്റിൽ എത്തിയതിന്റെ ചിത്രവും പോസ്റ്റിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഇതിന് നന്ദി അറിയിച്ച് താരവും രം​ഗത്തെത്തിയിട്ടുണ്ട്. ശരീരത്തിന് മാത്രമാണ് അസുഖം ബാധിച്ചിരിക്കുന്നതെന്നും മനസ്സിനില്ലെന്നുമാണ് കങ്കണ പറയുന്നത്. നിങ്ങളുടെ വാക്കുകൾക്ക് നന്ദി എന്നും കങ്കണ മറുപടി നൽകി.

shortlink

Related Articles

Post Your Comments


Back to top button