CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

‘രാഷ്ട്രീയ പ്രവേശനം’: അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിട്ട് സൂപ്പർസ്റ്റാർ രജനീകാന്ത്. തിങ്കളാഴ്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുമായി കൂടിക്കാഴ്ച നടത്തിയ രജനീകാന്ത്, താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ലെന്ന് വ്യക്തമാക്കി.

രാഷ്ട്രീയ സംവിധാനം നവീകരിക്കാൻ പാർട്ടി തുടങ്ങുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയ രജനികാന്ത്, രണ്ട് വർഷത്തിനുള്ളിൽ തീരുമാനം ഉപേക്ഷിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച ഗവർണറുമായുള്ള കൂടിക്കാഴ്ച വീണ്ടും ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം താൻ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞാണ് രജനീകാന്ത് അഭ്യൂഹങ്ങൾ അവസാനിപ്പിച്ചത്.

‘തന്റെ ലൈംഗിക ജീവിതം അത്ര രസകരമല്ല’: കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് തപ്‌സി പന്നു

‘അതൊരു നല്ല കൂടിക്കാഴ്ചയായിരുന്നു. ഞങ്ങൾ 25 മുതൽ 30 മിനിറ്റ് വരെ സംസാരിച്ചു. ഉത്തരേന്ത്യയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെങ്കിലും തമിഴ് ജനതയുടെ സത്യസന്ധതയെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിക്കുന്നു. തങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. എന്നാൽ, മാധ്യമങ്ങളോട് അവ വെളിപ്പെടുത്താൻ കഴിയില്ല. അതിൽ മാപ്പ് ചോദിക്കുന്നു,’ രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘ഇല്ല’ എന്ന് അദ്ദേഹം മറുപടി നൽകി.

ഓഗസ്റ്റ് പകുതിയോടെ തന്റെ അടുത്ത സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂൾ ചെയ്തേക്കുമെന്ന് രജനികാന്ത് പറഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലറാണ് രജനികാന്തിന്റെ അടുത്ത ചിത്രം. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button