അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ ആംബുലൻസ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആംബുലൻസ് കൈമാറിയിരിക്കുന്നത്. ‘അപ്പു എക്സ്പ്രസ്’ എന്നാണ് ആംബുലൻസിന് പേരിട്ടിരിക്കുന്നത്. അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനീത് രാജ്കുമാറിനെ വിളിക്കുന്നത്. പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആംബുലൻസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
‘അപ്പു എക്സ്പ്രസ് – ആവശ്യമുള്ളവർക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലൻസ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷൻ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നൽകുന്നതിന്റെ സന്തോഷം’, പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
Also Read: ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസൺ: പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിനെത്തും
കഴിഞ്ഞ ഒക്ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. ഈ വരുന്ന നവംബർ ഒന്നിന് കർണാടക സർക്കാർ പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്.
Post Your Comments