GeneralLatest NewsMollywoodNEWS

ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്നു പലരും ചോദിച്ചു, എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ലൈംഗികതയാണോ: മറുപടിയുമായി രഞ്ജിനി

താൻ സ്വവർഗാനുരാഗികൾക്കെതിരെയല്ല സംസാരിച്ചത്

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങൾക്ക് നൽകിയ മറുപടിയിൽ വിശദീകരണവുമായി ഗായിക രഞ്ജിനി ജോസ്. തന്നോട് ലെസ്ബിയൻ ആണോ എന്നു ചോദിച്ചവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ LGBTQIA + സമൂഹത്തിലെ ചിലർക്ക് മാനസിക വിഷമങ്ങളുണ്ടായെന്നു തിരിച്ചറിഞ്ഞതോടെയാണ് നിലപാടിൽ കൂടുതൽ വിശദീകരണവുമായി രഞ്ജിനി രംഗത്തെത്തിയത്.

read also: ‘അപ്പു എക്‌സ്പ്രസ്’ പാവപ്പെട്ടവർക്ക് ഫ്രീ ആംബുലൻസ് സർവീസ്: പുനീത് രാജ്കുമാറിന്റെ ഓർമ്മയ്ക്ക് പ്രകാശ് രാജിന്റെ സംഭാവന

എല്ലാവര്‍ക്കും ജീവിതത്തിൽ അവരവരുടെ ഇഷ്ടങ്ങൾ ഉണ്ടെന്നും താൻ ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെയല്ല സംസാരിച്ചതെന്നും LGBTQ വിഭാഗത്തെ എപ്പോഴും പിന്തുണയ്ക്കുന്നയാളാണു താനെന്നും രഞ്ജിനി പറഞ്ഞു. തന്റെ സുഹൃത്തുക്കളിൽ സ്വവർഗാനുരാഗികളായവർ ഉണ്ടെന്നും അതൊക്കെ ഓരോരുത്തരുടേയും സ്വകാര്യ താത്പര്യങ്ങളാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. താൻ LGBTQ വിഭാഗത്തിനെതിരെയല്ല, മറിച്ച് അപവാദപ്രചാരണ നടത്തുന്നവർക്കെതിരെയാണു പ്രതികരിച്ചതെന്നും രഞ്ജിനി വ്യക്തമാക്കി.

താൻ സഹോദരിയെപ്പോലെ കാണുന്ന ഒരാളുടെ കൂടെയുള്ള ഫോട്ടോ കണ്ട് ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്ന തരത്തിലും തങ്ങൾ ലെസ്ബിയൻസ് ആണോയെന്നും ചിലർ വാർത്തകൾ പ്രചരിപ്പിച്ചു. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ലൈംഗികതയാണോ എന്നും അപവാദ പ്രചാരകര്‍ക്കെതിരെ രഞ്ജിനി ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button