ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വാര്‍ത്താസമ്മേളനത്തിനിടെ ധ്യാൻ അഭിനയിച്ച ഉടല്‍ എന്ന സിനിമയിലെ അഭിനയത്തിന് നടി ദുർഗ കൃഷ്ണയ്ക്ക് അവാർഡ് ലഭിച്ചതിനെ കുറിച്ചും ചോദ്യം ഉണ്ടായിരുന്നു. ദുര്‍ഗ കൃഷ്ണയ്ക്ക് പുരസ്‌കാരം ലഭിച്ചത് കിസ്സിങ് രംഗത്തില്‍ അഭിനയിച്ചതുകൊണ്ടാണോ എന്നായിരുന്നു ചോദ്യം. ഇതിന് ധ്യാൻ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. കിസ്സ് ചെയ്ത തനിക്ക് അവാര്‍ഡ് ലഭിച്ചില്ലല്ലോ എന്നായിരുന്നു ധ്യാനിന്റെ മറുചോദ്യം.
Also Read: ധനുഷിന്റെ തിരുച്ചിത്രമ്പലം റിലീസിന് ഒരുങ്ങുന്നു: സിനിമ കേരളത്തിലെത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ
‘കിസ്സിങ് സീന്‍ ചെയ്യാന്‍ രണ്ടാള്‍ വേണമല്ലോ. ഒരാള്‍ക്കേ അവാര്‍ഡ് കൊടുത്തുള്ളൂ. ചിലപ്പോള്‍ കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആയി അവള്‍ ചെയ്തതുകൊണ്ടാവണം. ആ സിനിമ യഥാര്‍ത്ഥത്തില്‍ ഇന്ദ്രന്‍സേട്ടന്റേയും ദുര്‍ഗയുടേയും സിനിമയാണ്. ഞാന്‍ സഹനടനാണ്. ഇന്ദ്രന്‍സേട്ടനാണ് ലീഡ്. ഷൈനിയുടേയും കുട്ടിച്ചായന്റേയും സിനിമയാണ് അത്. ദുര്‍ഗയ്ക്ക് പുരസ്‌കാരം കിട്ടിയത് അവൾ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണ്. അല്ലാതെ ഞാനിപ്പോള്‍ എന്ത് പറയാനാണ്’, ധ്യാൻ ശ്രീനിവാസൻ ഇങ്ങനെയാണ് മറുപടി നൽകിയത്.
Post Your Comments