CinemaGeneralIndian CinemaLatest NewsMollywood

ഭരത് മുരളി ചലച്ചിത്ര പുരസ്കാരം നടി ദുർഗ കൃഷ്ണയ്ക്ക്

പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര പുരസ്കാരം നടി ദുർഗ കൃഷ്ണയ്ക്ക്. ‘ഉടൽ’ എന്ന സിനിമയിലെ പ്രകടനമാണ് ദുർ​ഗയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അന്തരിച്ച നടൻ മുരളിയുടെ പേരിൽ ഭരത് മുരളി കൾച്ചറൽ സെന്റർ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്.

Also Read: അച്ഛനോട് പറഞ്ഞിട്ടില്ല, ഇതിൽ ഒന്നും അച്ഛൻ അങ്ങനെ ഇടപെടാറില്ല: ​ഗോകുൽ സുരേഷ്

സംവിധായകൻ ആർ ശരത്, മാധ്യമ പ്രവർത്തകൻ എം കെ സുരേഷ്, കൾച്ചറൽ സെന്റർ ചെയർമാൻ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ കെ പി കുമാരൻ പുരസ്കാരം സമ്മാനിക്കും.

രതീഷ് രഘുനന്ദൻ ആണ് ‘ഉടൽ’എന്ന സിനിമ സംവിധാനം ചെയ്തത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനായിരുന്നു നിർമ്മാണം. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മെയ് 20നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button