CinemaGeneralIndian CinemaLatest NewsMollywood

‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്

‘പുഴു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് രത്തീന പി ടി. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. മെയ് 12ന് സോണി ലിവിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ അഭിനയ മികവിനും സിനിമയുടെ ശക്തമായ പ്രമേയത്തിന്റെ അവതരണത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ്  ലഭിച്ചത്. പാർവതി തിരുവോത്തായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ അപ്പുണ്ണി ശശിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: അത്തരത്തിലുള്ള കുറേ വേഷങ്ങൾ നിരസിച്ചു, കരിയറിൽ അത് ഗുണം ചെയ്‌തു: സുരഭി ലക്ഷ്മി

ഇപ്പോളിതാ, ‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം നടൻ രത്തീനയുടെ സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ മമ്മൂട്ടിയിൽ നിന്നോ രത്തീനയിൽ നിന്നോ സ്ഥിരീകരണം വന്നിട്ടില്ല.

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ‘പുഴു’ നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും നിർവ്വഹിച്ചത്. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കൂടിയാണ് ‘പുഴു’.

shortlink

Related Articles

Post Your Comments


Back to top button