തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നായകൻ, പ്രതിനായകൻ, സഹനായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും നടന്റെ കൈകളിൽ ഭദ്രമാണ്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ജവാനിൽ വിജയ് സേതുപതി വില്ലനായി എത്തുമെന്ന വാർത്തകളും അഭ്യുഹങ്ങളും ഏതാനും നാളുകളായി സോഷ്യൽ മീഡിയിയിൽ ഉണ്ടായിരുന്നു.
ഇപ്പോൾ, ഈ വാർത്ത ഉറപ്പിക്കുകയാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേൽ. ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി തന്നെയാണ് ജവാനിൽ എത്തുക എന്നാണ് അദ്ദേഹം അറിയിച്ചത്. വിജയ് സേതുപതി ഷൂട്ടിങ്ങിന് വേണ്ടി അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നാണ് വിവരം. റാണ ദഗുബാട്ടിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. സിനിമ തിരക്കുകൾ കാരണം നടന് ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞില്ല. പിന്നീട്, ആ വേഷം വിജയ് സേതുപതിയെ തേടി എത്തുകയുമായിരുന്നു.
Also Read: ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ജവാൻ റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.
Post Your Comments