CinemaGeneralIndian CinemaLatest NewsMollywood

വാക്ക് പാലിച്ച് സുരേഷ് ​ഗോപി: നന്ദന മോൾക്ക് ഇൻസുലിൻ പമ്പ് കൈമാറി

ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ഇൻസുലിൻ പമ്പ് എന്ന ഉപകരണം വാങ്ങി നൽകാമെന്ന് നടൻ സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ഇപ്പോളിതാ, ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് ഉപകരണം കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിക്കുകയും ചെയ്തു.

Also Read: ദുൽഖർ ചിത്രം സീതാരാമത്തിന് വിലക്ക്

ആറുലക്ഷം രൂപ വിലവരുന്ന ഇൻസുലിൻ പമ്പാണ് നന്ദനയ്ക്ക് സുരേഷ് ​ഗോപി നൽകിയത്. ഓട്ടോമാറ്റഡ് ഇൻസുലിൻ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയിൽ നിന്നാണ് എത്തിച്ചത്.

കൽപ്പറ്റയിൽ ഓട്ടോ ഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്ന അവസ്ഥയിലായിരുന്നു നന്ദന. ഇൻസുലിൻ പമ്പ് എന്ന ഉപകരണം ശരീരത്തിൽ പിടിപ്പിച്ചാൽ ഈ പ്രശ്‌നത്തിനു പരിഹാരം കാണാം എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ വയനാട് സന്ദർശനത്തിനിടെ സുരേഷ് ​ഗോപിയെ കാണാൻ നന്ദനയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ഇവരുടെ സങ്കടം അറിഞ്ഞ താരം നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് വാങ്ങി നൽകാം എന്ന് വാക്ക് കൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button