ഭരത് നായകനാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘ലാസ്റ്റ് 6 ഹവേഴ്സ്’ നാളെ മുതൽ പ്രദർശനത്തിനെത്തും. ആറ് മണിക്കൂറില്‍ നടക്കുന്ന അതിഭീകര സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സുനീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേസി ക്യാറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് ഖാലീദ് നിര്‍മ്മിക്കുന്ന ചിത്രം പിവിആര്‍ പിക്‌ചേഴ്‌സാണ് തിയേറ്ററിലെത്തിക്കുന്നത്.
സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ലാസ്റ്റ് 6 ഹവേഴ്സ്. അനു മോഹന്‍, ആദില്‍ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമന്‍, രമേഷ് വലിയശാല, സൂരജ് മോഹന്‍, പ്രമീള്‍, വിവിയ ശാന്ത്, നീന കുറുപ്പ്, സാനിയ ബാബു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ നാല് പേരും ആറ് മണിക്കൂറിനുള്ളില്‍ ചില നീറുന്ന പ്രശ്‌നങ്ങളെ നേരിടുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവ പരമ്പരകള്‍, അത്യന്തം ഉദ്വേഗത്തോടെ സസ്‌പെന്‍സ് നിറച്ച്, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.
മികച്ച ത്രില്ലര്‍ ചിത്രങ്ങളെ വെല്ലുന്ന രീതിയില്‍ ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകനും ക്യാമറാമാനും കഴിഞ്ഞിട്ടുണ്ട്. കൈലാസ് മേനോന്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. അതുപോലെ സിനു സിദ്ധാര്‍ഥിന്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വിപിന്‍ പ്രഭാഗറിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും ലാസ്റ്റ് 6 ഹവേഴ്സ്.
ക്യാമറ -സിനു സിദ്ധാർഥ്, കഥ – സുരേഷ്തൂത്തുക്കുടി, തിരക്കഥ – സംഭാഷണം – അജേഷ് ചന്ദ്രൻ , എഡിറ്റിംഗ് – പ്രവീൺ പ്രഭാഗർ, ഗാനങ്ങൾ – മനു മഞ്ചിത്ത്, സംഗീതം – കൈലാസ് മേനോൻ, ആലാപനം – നിത്യാ മാമൻ, നിരഞ്ച്, ആർട്ട് – ശ്രീജിത്ത് ശ്രീധർ, മേക്കപ്പ് – അനിൽ നേമം, കോസ്റ്റും – രമ്യ രാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിപിൻ വല്ലശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ജസ്റ്റിൻ കൊല്ലം, പ്രോജക്റ്റ് ഡിസൈനർ – ആസിഫ് ആർ .എച്ച്,സൗണ്ട് ഡിസൈൻ – അരുൺ വർമ്മ ,അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി.മേനോൻ, സ്റ്റിൽ – ശ്രീനി മഞ്ചേരി, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – പി.വി.ആർ.പിക്ച്ചേഴ്സ്.
Post Your Comments