മുംബൈ: ആമിർ ഖാനും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോളിവുഡിൽ ബഹിഷ്കരണ ആഹ്വാനം നിലനിൽക്കുകയാണ്. എന്നാൽ എല്ലാ പ്രതിഷേധങ്ങൾക്കുമിടയിൽ ഓഗസ്റ്റ് 11 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇപ്പോൾ ചിത്രത്തിനെതിരായ ബഹിഷ്കരണ പ്രചാരണങ്ങളിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്.
കങ്കണ റണാവത്തിന്റെ വാക്കുകളുടെ പൂർണ്ണരൂപം;
അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കാൻ ആമിർ ഖാൻ തന്നെ സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതാണെന്ന് കങ്കണ റണാവത്ത് ആരോപിച്ചു. ഇതിന് പിന്നിലെ ‘മാസ്റ്റർ മൈൻഡ്’ ആമിർ ആണെന്നും കങ്കണ കൂട്ടിച്ചേർത്തു.
‘ലാൽ സിംഗ് ഛദ്ദയുടെ വരാനിരിക്കുന്ന റിലീസിനെക്കുറിച്ചുള്ള എല്ലാ വിവാദങ്ങളുടെയും സൂത്രധാരൻ ആമിർ ഖാൻ ജി തന്നെയാണെന്ന് ഞാൻ കരുതുന്നു. ഒരു കോമഡി സിനിമയുടെ തുടർച്ചയല്ലാതെ ഈ വർഷം ഒരു ഹിന്ദി സിനിമയും വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയ സിനിമകളോ ദക്ഷിണേന്ത്യൻ ലോക്കൽ സിനിമകളോ മാത്രമേ വിജയിച്ചിട്ടുള്ളൂ. അല്ലെങ്കിൽ ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല. ഇപ്പോൾ അവർ ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിക്കും.’
‘ഏജൻറ് ടീന’ ഇനി മമ്മൂട്ടിക്കൊപ്പം: തമിഴ് താരം വാസന്തി മലയാളത്തിലേക്ക്
‘ഹിന്ദി സിനിമകൾ പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കേണ്ടതുണ്ട്. അത് ഹിന്ദുവോ മുസ്ലീമോ അല്ല. ആമിർ ഖാൻ ജി ഹിന്ദുഫോബിക് ചിത്രമായ ‘പികെ’ ഉണ്ടാക്കിയതിന് ശേഷവും ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിച്ചതിന് ശേഷവും അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകൾ നൽകി. ദയവുചെയ്ത് ഇത്തരം പ്രവർത്തികൾ നിർത്തൂ. മതത്തെക്കുറിച്ചോ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ ഇത് ഉണ്ടാക്കുന്നത് നിർത്തൂ.’
Post Your Comments