CinemaLatest NewsNew ReleaseNEWS

ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’: ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി

ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. കരിയറിലെ ഡ്രീം പ്രോജക്റ്റുകളില്‍ ഒന്നായ ലാല്‍ സിംഗ് ഛദ്ദയ്ക്കുവേണ്ടി ശാരീരികമായ വലിയ മേക്കോവറുകളാണ് ആമിര്‍ ഖാൻ നടത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി ചിത്രീകരണത്തെ ബാധിച്ചതും റിലീസ് നീണ്ടുപോയതിന് കാരണമായി. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് ലാല്‍ സിംഗ് ഛദ്ദ.

ഇപ്പോഴിതാ, ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 164.50 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ.

Read Also:- പ്രഭാസിന്റെ ‘ആദിപുരുഷ്’: ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

നാല് വര്‍ഷത്തിനിപ്പുറം റിലീസ് ചെയ്യപ്പെടുന്ന ആമിര്‍ ഖാന്‍ ചിത്രവുമാണ് ലാല്‍ സിംഗ് ഛദ്ദ. പാന്‍ ഇന്ത്യന്‍ റിലീസായി ബഹുഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button