നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. സംസ്ഥാനത്ത് അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിവെച്ചത്. നാളെ വൈകിട്ട് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ പി കുമാരന് സമ്മാനിക്കും. പുരസ്കാര വിതരണത്തിന് ശേഷം വിവിധ സംഗീതധാരകളെ കോർത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീത പരിപാടി ഉണ്ടായിരിക്കും. പിന്നണി ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ സംഗീത പരിപാടിയുടെ ഭാഗമാകും. സിതാര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, ബിജിബാൽ, സൂരജ് സന്തോഷ് തുടങ്ങിയവരും സംഗീത പരിപാടിയുടെ ഭാഗമാകും.
Read Also:- എന്റെ മകന്റെ വിവാഹം അമ്മാവന്റെ സ്ഥാനത്ത് നിന്ന് മമ്മൂട്ടി നടത്തി തന്നു: രമേശ് ചെന്നിത്തല
മികച്ച നടനുള്ള അവാർഡിന് അർഹരായ ബിജു മേനോൻ, ജോജു ജോർജ്, നടിയായി തെരഞ്ഞെടുത്ത രേവതി, മികച്ച സംവിധായകമുള്ള അവാർഡ് നേടിയ ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകനായ കൃഷാന്ദ് ആർ കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ, അവലംബിത തിരക്കഥയ്‌ക്ക് അംഗീകാരം നേടിയ ശ്യാം പുഷ്കരൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട 50 പേർ മുഖ്യമന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങും.
Post Your Comments