CinemaInterviewsLatest News

എന്റെ മകന്റെ വിവാഹം അമ്മാവന്റെ സ്ഥാനത്ത് നിന്ന് മമ്മൂട്ടി നടത്തി തന്നു: രമേശ് ചെന്നിത്തല

ഹരിപ്പാട്: മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന വസ്ത്രശാലയുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയെ കാണാൻ രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി. ഇവിടെ വെച്ചാണ് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് രമേശ് ചെന്നിത്തല മനസ് തുറന്നത്.

ഹരിപ്പാടിനോട് എന്നും വളരെ സ്നേഹമുളള ആളാണ് മെഗാസ്റ്റാറെന്ന് ചെന്നിത്തല പറഞ്ഞു. ‘വർഷങ്ങളുടെ ആത്മബന്ധമാണ് ഞാനും മമ്മൂട്ടിയുമായിട്ടുള്ളത്. എന്റെ കുടുംബവുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. എന്റെ മകന്റെ വിവാഹം ഒരു അമ്മാവന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹം നടത്തി തന്നു’, രമേശ് ചെന്നിത്തല പറഞ്ഞു.

നൂറുകണക്കിന് ആളുകള്‍ ആണ് മമ്മൂട്ടിയെ കാണാൻ ഹരിപ്പാടെത്തിയത്. മമ്മൂട്ടിയെ കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു ജനാവലി ഒഴുകിയെത്തിയപ്പോള്‍ റോഡ് ബ്ലോക്കായി. ഒടുവില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മമ്മൂട്ടി ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് താന്‍ വേഗം പോകുമെന്ന് ആരാധകരോട് പറഞ്ഞു. വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റുമായിരുന്നു മമ്മൂട്ടി ധരിച്ചിരുന്നത്. കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഹരിപ്പാട് എത്തിയത്. വലിയ ആവേശത്തോടെയാണ് മമ്മൂട്ടിയെ ആരാധകര്‍ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button