പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്ര – ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രം ഒരുങ്ങുന്നത്. ചോള വംശത്തിലെ രാജരാജ ചോളൻ ഒന്നാമന്റെ കഥയാണ് നോവൽ പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ആഴ്വാർ കടികൻ നമ്പി എന്ന കഥാപാത്രമായി ജയറാമും എത്തുന്നുണ്ട്. ഇപ്പോളിതാ, മണിരത്നത്തിനൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ജയറാം. ഒരു വിഷയത്തിൽ പൂർണ്ണഫലം ലഭിക്കുന്നതുവരെ മണിരത്നം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് ജയറാം പറയുന്നത്. സിനിമയിലെ പുതിയ ഗാനത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് ജയറാം ഇക്കാര്യം പറഞ്ഞത്.
Also Read: മേ ഹൂം മൂസ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു
ജയറാമിനെ വാക്കുകൾ:
സിനിമയിൽ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കാനായി മണിരത്നം എന്ന ഓഫീസിലേക്ക് വിളിച്ചു വരുത്തി. ആ സമയത്ത് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമാണ്. ഈ കഥാപാത്രത്തിന് വലിയ വയറു വേണം. ജയറാം ഇപ്പോൾ മെലിഞ്ഞ് ഇരിക്കുകയാണ്. നാലുമാസം ഉണ്ട് ഷൂട്ടിങ്ങിന്. ആ സമയം കൊണ്ട് ശരിയാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഞാൻ അതിന് വേണ്ടി ഏറെ കഷ്ടപ്പെട്ടു. ഒന്നര വർഷത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്ന് വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്ന് നോക്കും. ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന് പൂർണ്ണഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്നം.
Post Your Comments