CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഞാന്‍ പൊലീസ് വേഷം ധരിക്കുകയായിരുന്നില്ല. ആ വേഷം എന്നെ കൊണ്ട് നടക്കുകയായിരുന്നു’: സുരേഷ് ഗോപി

കൊച്ചി: വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. താരത്തിന്റെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ, താന്‍ ഒരു ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നുവെന്ന് സുരേഷ് ഗോപി തുറന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്പോഴാണ് സിനിമയില്‍ ഒരു പൊലീസുകാരന്‍ സൂപ്പറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ;

‘എന്റെ പൊലീസ് വേഷങ്ങള്‍ക്ക് പ്രേക്ഷകരില്‍ ഇത്രയും സ്വാധീനമുണ്ടാകാനുള്ള കാരണം, മേക്കപ്പ് ഒക്കെ കഴിഞ്ഞിട്ട് പൊലീസ് ഡ്രസ് ഇടാമെന്ന് പറയുമ്പോള്‍ തന്നെ എനിക്ക് വീറുകയറും എന്നതാണ്. അച്ഛന് എന്നെ ഒരു ഐ.പി.എസുകാരനായി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛന്‍ വിഷമിക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്, അച്ഛന് ഒരു പൊലീസ് അല്ലാലോ ഒരു പിടി പൊലീസുകാരെയല്ലേ ഞാന്‍ തന്നതെന്ന്. അതെല്ലാം ഐ.പി.എസുകാരും. ഞാന്‍ പൊലീസ് വേഷം ധരിക്കുകയായിരുന്നില്ല. ആ വേഷം എന്നെ കൊണ്ട് നടക്കുകയായിരുന്നു.’

പാക്ക് അപ്പെ‌ന്ന നീട്ടി വിളി പ്രതീക്ഷിച്ച് നിന്നവരെ ഞെട്ടിച്ച് ലാലേട്ടൻ ചെയ്തത് മറ്റൊന്ന്: അനീഷിന്റെ കുറിപ്പ്

‘ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്പോഴാണ് സിനിമയില്‍ ഒരു പൊലീസുകാരന്‍ സൂപ്പറാകുന്നത്. കാര്യങ്ങളെ കുറിച്ച് സംസാരിക്കണം, ഫലമുണ്ടാക്കി കൊടുക്കണം. ഞാന്‍ ഒരു ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ രാജ്യത്തെ പ്രധാനമന്ത്രിയെ മറന്ന്, മുഖ്യമന്ത്രിയെ മറന്ന് മറ്റു തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ആളുകളെയും മറന്ന് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ.’

 

shortlink

Related Articles

Post Your Comments


Back to top button