GeneralLatest NewsMollywoodNEWS

‘സിനിമ കണ്ടു, പൈസ പോയി’ ‘പാപ്പന്‍’ ഡീഗ്രേഡ് ചെയ്യാന്‍ എത്തുന്നവർക്ക് മറുപടിയുമായി ആരാധകർ

പാപ്പൻ ഇറങ്ങുന്നതിനും ഒരു ദിവസം മുന്‍പേ പടം മോശമാണെന്ന കമന്റുമായി ഒരാൾ എത്തിയിരുന്നു

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും സ്‌ക്രീനില്‍ ഒന്നിച്ചെത്തിയ ജോഷി ചിത്രം ‘പാപ്പന്‍’ മികച്ച പ്രതികരണം നേടുകയാണ്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തിൽ ഒരുക്കിയ ഈ സിനിമയുടെ തിരക്കഥ രചിച്ചത് ആര്‍.ജെ. ഷാന്‍ ആണ്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുമ്പോഴും ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ചെയ്യാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ‘പാപ്പന്‍’ ഫാന്‍സ്‌

പാപ്പൻ ഇറങ്ങുന്നതിനും ഒരു ദിവസം മുന്‍പേ പടം മോശമാണെന്ന കമന്റുമായി ഒരാൾ എത്തിയിരുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഡീഗ്രേഡിങ് ചൂണ്ടിക്കാട്ടി ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു ഡീഗ്രേഡിങ് വിഭാഗം എത്തിയിരിക്കുകയാണ്.

read also: മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ശരത് ചന്ദ്രനെ ആത്മഹത്യക്കുറിപ്പ്: യുവനടന്റെ മരണം വിഷം ഉള്ളില്‍ച്ചെന്ന്?

രണ്ടു വ്യത്യസ്ത അക്കൗണ്ടില്‍ നിന്നും സിനിമ കണ്ടു, പൈസ പോയി മട്ടില്‍ ഒരേ തരത്തിലുള്ള കമന്റ് വന്നത് ശ്രദ്ധയിൽപ്പെടുത്തുകയാണ് ഫാൻസുകാർ. കുന്നംകുളം താവൂസില്‍ നിന്നും പടം കണ്ടു വീട്ടില്‍ കയറിയ ഉടനെ ഇട്ടെന്നാണ് കമന്റിലെ അവകാശവാദം. മോശം കമന്റുകളുടെ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് പാപ്പൻ ആരാധകൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ‘പാപ്പന്‍ ഫിലിം ഡീഗ്രേഡിങ് ക്യാമ്ബയ്‌ന്‍. രണ്ടാളും ഒരേ ഒപ്പീനിയന്‍. ഇവനൊക്കെ അല്ലെ സിനിമാ വ്യവസായത്തെ രാഷ്ട്രീയം കലക്കി പൊളിച്ചെടുത്ത് കൊടുക്കുന്നത്’- എന്നായിരുന്നു കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button