മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സലാം ബാപ്പു ഒരുക്കിയ ചിത്രമായിരുന്നു ‘റെഡ് വൈന്‍’. മാമൻ കെ രാജൻ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയത്. ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു ‘റെഡ് വൈന്‍’. എന്നാല്‍, യാതൊരു ത്രില്ലും സമ്മാനിക്കാത്ത ഒരു ശരാശരി സിനിമ മാത്രമായി അത് മാറിയപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണുണ്ടായത്. ഈ സിനിമ നിർമ്മിച്ചതിലൂടെ നിര്‍മ്മാതാവ് ഗിരീഷ് ലാലിന് വലിയ നഷ്ടം ഉണ്ടായെന്ന വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.
ഇപ്പോളിതാ, ‘റെഡ് വൈന്‍’ എന്ന സിനിമ നിര്‍മ്മിച്ചതിലൂടെ വലിയ നഷ്ടം സംഭവിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗിരീഷ് ലാല്‍. നിര്‍മ്മാതാവ് എന്ന നിലയില്‍ തനിക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്നും വിതരണക്കാര്‍ക്കാണ് നഷ്ടം സംഭവിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. മോഹന്‍ലാല്‍ സിനിമയില്‍ ഉള്ളതുകൊണ്ട് റിലീസിന് മുന്‍പ് തന്നെ പ്രൊഡ്യൂസര്‍ ഭാഗം സുരക്ഷിതമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also Read: ഞാൻ ചെയ്തത് വലിയ തെറ്റ്: ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞ് വിൽ സ്മിത്ത്
ഗിരീഷ് ലാലിന്റെ വാക്കുകൾ:
തിയേറ്ററുകളില്‍ പടം വമ്പന്‍ പരാജയമായിരുന്നു. ഒരു ആഴ്ചകൊണ്ട് തിയേറ്ററില്‍ നിന്നും പടം പോയി. എന്നാൽ, മോഹന്‍ലാല്‍ ആ സിനിമയില്‍ ഉള്ളതുകൊണ്ട് റിലീസിന് മുന്‍പ് പ്രൊഡ്യൂസര്‍ ഭാഗം സേഫ് ആയി. മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം വച്ച് സാറ്റ്‌ലൈറ്റ് വാല്യൂ മാറിയത് കൊണ്ട് പ്രൊഡ്യൂസര്‍ സേഫ് ആയ സിനിമയാണിത്. വിതരണക്കാര്‍ക്ക് കോടിക്കണക്കിന് നഷ്ടമാണ് സിനിമയുണ്ടാക്കിയത്. വിതരണക്കാര്‍ക്ക് മുടക്ക് മുതല്‍ പോലും കിട്ടിയിട്ടില്ല.
Post Your Comments