വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഇപ്പോളിതാ, ഹിഷാം തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജി വി പ്രകാശ് കുമാര്‍ നായകനാവുന്ന ചിത്രത്തിന് വേണ്ടിയാണ് ഹിഷാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
അടുത്തിടെയാണ് ഹിഷാം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ഖുഷി എന്ന ചിത്രത്തിലൂടെയാണ് ഹിഷാമിന്റെ തെലുങ്ക് അരങ്ങേറ്റം. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ സാമന്തയാണ് നായികയായെത്തുന്നത്. സിനിമയിൽ അഞ്ച് പാട്ടുകളുണ്ട്. ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധായകൻ. എ ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു.
ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രമായ ആയിരത്തൊന്നാം രാവിന്റെ സംഗീത സംവിധാനവും നിർവ്വഹിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണെന്ന് സംവിധായകൻ സലാം ബാപ്പു നേരത്തെ പറഞ്ഞിരുന്നു.
Post Your Comments