നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് താരം രൺവീർ സിംഗിന് പിന്തുണയുമായി നടി വിദ്യ ബാലൻ. രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നം എന്നും ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്നും വിദ്യ ബാലൻ ചോദിക്കുന്നു. മറാഠി ചലച്ചിത്ര പുരസ്കാരത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകതിനിടയിലാണ് വിദ്യ ഇക്കാര്യം പറഞ്ഞത്. രൺവീർ ചെയ്തതിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും എഫ്ഐആർ ഫയൽ ചെയ്തവർക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി നൽകിയതെന്നും നടി കൂട്ടിച്ചേർത്തു.
Also Read: ഇനി കാത്തിരിപ്പ് തുടങ്ങുന്നു, ബറോസ് ചിത്രീകരണം പൂർത്തിയായി: പാക്കപ്പ് പറഞ്ഞ് മോഹൻലാൽ
‘ആ ഫോട്ടോഷൂട്ടിൽ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല. എഫ്ഐആർ ഫയൽ ചെയ്ത ആളുകൾക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതുകൊണ്ടാണ് ഈ കാര്യങ്ങളിൽ സമയം കളയുന്നത്. ആ ഫോട്ടോഷൂട്ടിൽ എന്താണ് കുഴപ്പം. ആദ്യമായാണ് ഒരു പുരുഷൻ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അതൊന്ന് ആസ്വദിച്ചോട്ടെ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ എന്തെങ്കിലും കാര്യം ചെയ്താൽ മതി. ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ അവർ അത് നോക്കാതിരുന്നാൽ പോരെ’, വിദ്യ ബാലൻ പറഞ്ഞു.
ജൂലൈ 21നാണ് രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ജിഒ ഭാരവാഹിയും ഒരു വനിതാ അഭിഭാഷകയുമാണ് മുംബൈയിലെ ചെമ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Post Your Comments