CinemaGeneralIndian CinemaLatest NewsMollywood

ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല: മഹാവീര്യരെ പ്രശംസിച്ച് നാദിർഷ

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്.

ഇപ്പോളിതാ, ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ. ബുദ്ധിയുള്ളവർക്കേ മനസ്സിലാകൂ എന്ന നിരൂപണങ്ങള്‍ കണ്ടിട്ടാണ് ചിത്രം കാണാൻ പോയതെന്നും സിനിമയോട് വല്ലാത്ത ഇഷ്ടം തോന്നിയെന്നുമാണ് നാദിർഷ പറയുന്നത്. ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ലെന്നും നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: കുഞ്ചാക്കോ ബോബന് പകരം അനിയത്തിപ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിട്ടില്ല: ഫാസിൽ പറയുന്നു

നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മഹാവീര്യർ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ, അപ്പോഴാണ് ഇത് ബുദ്ധിയുള്ളവർക്കേ കണ്ടാൽ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത്. അപ്പോൾ പിന്നെ ഞാൻ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കല്പിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല.

shortlink

Related Articles

Post Your Comments


Back to top button