CinemaGeneralIndian CinemaLatest NewsMollywood

എന്റെ ജീവിതത്തിലേക്ക് വിളിക്കാതെ കയറി വന്നു, നിങ്ങളോടൊപ്പമുള്ള ഉറക്കമില്ലാത്ത രാത്രികൾ അവസാനിക്കുകയാണ്: ആർ ജെ ഷാൻ

പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോഷി – സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാപ്പൻ. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പാപ്പനുണ്ട്. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്.

ഇപ്പോളിതാ, സിനിമ പ്രദർശനത്തിന് ഒരുങ്ങുമ്പോൾ തിരക്കഥാകൃത്ത് ആർ ജെ ഷാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ വാക്കുകളിൽ മാത്രം ജീവിച്ചിരുന്ന എബ്രഹാം മാത്യു മാത്തനെ ജോഷി സാറും സുരേഷേട്ടനും ചേർന്ന് ലോകത്തിന് സമ്മാനിക്കുകയാണ് എന്നാണ് ഷാൻ പറയുന്നത്.

Also Read: ആ കാര്യത്തിലും എന്നോട് കൂടിയാലോചന നടത്തിയിട്ടില്ല, ചോലയും കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നത്: സനൽ കുമാർ ശശിധരൻ

ആർ ജെ ഷാനിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രിയപ്പെട്ട എബ്രഹാം മാത്യു മാത്തൻ ,
നിങ്ങളോടൊപ്പമുള്ള ഉറക്കമില്ലാത്ത രാത്രികൾ ഇന്ന് അവസാനിക്കുകയാണ് .
നേരം പുലരുമ്പോൾ നിങ്ങളെ ലോകം കാണും. കാലങ്ങളായി നമ്മൾ കാത്തിരുന്ന ആ വെള്ളി ആഴ്ച ഇന്നാണ്. ഇത് പോലെ ഏതോ ഒരു രാത്രി ആണ് നിങ്ങൾ എന്റെ ജീവിതത്തിലേക്ക് വിളിക്കാതെ കയറി വന്നത് . എന്നെ അലോസരപ്പെടുത്തിയത് .ഒടുവിൽ നിങ്ങളെ കുറിച്ച് ഞാൻ എഴുതാൻ തീരുമാനിച്ചു . ഒരു കഥാപാത്രമായിരുന്നിട്ടും തിരിഞ്ഞു നോക്കാതെ , പിടി തരാതെ നിങ്ങൾ നടന്നു. പുറകെ ഞാനും നടന്നു.നിങ്ങൾ വഴി മാറി നടന്നു,പിറകെ ഞാനും !
എന്റെ വാക്കുളിൽ മാത്രം ജീവിച്ചിരുന്ന നിങ്ങളെ , ജോഷി സാറും സുരേഷേട്ടനും ചേർന്ന് നാളെ ലോകത്തിനു സമ്മാനിക്കുകയാണ് . അവരും നിങ്ങളെ അത്രെ അധികം സ്നേഹിക്കുന്നുണ്ട് .
ഇനി നമ്മുടെ സിനിമ സംസാരിക്കട്ടെ,
പാപ്പനെ കാണികൾ കൂടി സ്നേഹിക്കട്ടെ !
ശുഭ രാത്രി
എന്ന് പാപ്പന്റെ സ്വന്തം
ഷാൻ.

shortlink

Related Articles

Post Your Comments


Back to top button