ഡൽഹി: ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത്. സമൂഹത്തില്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നതില്‍ ആരും എതിര്‍ക്കുന്നില്ലെന്നും ഒരു നടന് നഗ്നനായി പോസ് ചെയ്തപ്പോള്‍ പ്രൈം ടൈം ചര്‍ച്ചാ വിഷയമായെന്നും സാതി മാലിവാള്‍ പറഞ്ഞു. രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ മറ്റ് വിഷയങ്ങള്‍ ഇല്ലേയെന്നും സ്വാതി മാലിവാൾ തന്റെ ട്വിറ്റർ പോസ്റ്റിലൂടെ ചോദിച്ചു.
‘ദിവസേന സമൂഹത്തില്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരും എതിര്‍ക്കുന്നില്ല. ഒരു നടന് അദ്ദേഹത്തിന് മാത്രം അറിയാവുന്ന കാരണങ്ങളാല്‍, നഗ്നനായി പോസ് ചെയ്തു. അതിപ്പോള്‍ പ്രൈം ടൈം ചര്‍ച്ചകളുടെ വിഷയമാവുന്നു. രാജ്യത്ത് വേറെയും പ്രശ്നങ്ങളില്ലേ?’ സ്വാതി മാലിവാള്‍ ട്വിറ്ററിൽ വ്യക്തമാക്കി.
കേന്ദ്ര കഥാപാത്രമായി ബാബു ആന്റണി: ഹെഡ്മാസ്റ്റർ ജൂലൈ 29ന്
ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അടുത്തിടെയാണ് തന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിവാദങ്ങളാണ് ഉയർന്നത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
Post Your Comments