മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ഫോട്ടോയുള്ള ടി ഷർട്ട് വിൽപ്പനയ്ക്ക് വെച്ച ഫ്ലിപ്പ്കാർട്ടിനെതിരെ സുശാന്ത് സിംഗ് രജ്പുത് ആരാധകർ രംഗത്ത്. ഫ്ലിപ്പ്കാർട്ടിന്റെ ഇത്തരം ‘വിലകുറഞ്ഞ മാർക്കറ്റിംഗ് നിർത്തണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.
സുശാന്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ടി ഷർട്ടിൽ, ‘വിഷാദം മുങ്ങിമരിക്കുന്നത് പോലെയാണ്’ എന്ന സന്ദേശവും ഉണ്ടായിരുന്നു. ഒരു ആരാധകൻ ‘ഡിപ്രഷൻ’ മുദ്രാവാക്യത്തോടൊപ്പം നടന്റെ ചിത്രമുള്ള ടി-ഷർട്ടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് പിന്നാലെ, ഫ്ലിപ്പ്കാർട്ട് ബഹിഷ്‌ക്കരിക്കാൻ ട്വിറ്ററിൽ പ്രചാരണം ആരംഭിക്കുകയായിരുന്നു..
ടി ഷർട്ടിലെ സന്ദേശം സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് സൂചിപ്പിച്ചതിൽ അസ്വസ്ഥരായ ആരാധകർ ഫ്ലിപ്പ്കാർട്ടിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സംഭവത്തിൽ ഫ്ലിപ്കാർട്ട് നിന്ന് മാപ്പ് പറയണമെന്നും അവരുടെ വെബ്‌സൈറ്റിൽ നിന്ന് ഇത്തരം ടി ഷർട്ടുകൾ നീക്കം ചെയ്യണമെന്നും ആരാധകർ ആവശ്യപ്പെട്ടു.
എനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങും, എന്നിട്ട് വാപ്പച്ചി തന്നെ കളിക്കും: മമ്മൂട്ടിയുടെ കുട്ടിത്തത്തെ കുറിച്ച് ദുൽഖർ
‘സുശാന്തിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ പുറത്തുവന്നിട്ടില്ല. നീതിക്കുവേണ്ടി ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. ഈ ഹീനമായ പ്രവൃത്തിയിൽ ഫ്ലിപ്പ്കാർട്ട് ലജ്ജിക്കണം, ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ മാപ്പ് പറയണം,’ ഒരു ആരാധകൻ ട്വിറ്ററിൽ പ്രതികരിച്ചു. അത്തരം ടി ഷർട്ട് വിൽക്കാനുള്ള നീക്കത്തെ ചിലർ ‘വിഡ്ഢിത്തം’ എന്ന് വിശേഷിപ്പിച്ചു. ‘ഇത് എന്ത് വിലകുറഞ്ഞ മാർക്കറ്റിംഗ് ആണ്?’ ബുധനാഴ്ച ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.
Post Your Comments