ഷാജി കൈലാസ് ഒരുക്കിയ ഹിറ്റ് ചിത്രം കടുവയിലെ ‘പാലാ പള്ളി’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഈ ഗാനം അവതരിപ്പിച്ചതിലെ പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും രാഹുല്‍ ഹംബിള്‍ സനല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട്’ ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്. ഈ പാട്ടിനെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങള്‍ കഴിയുമ്പോള്‍ ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടാന്‍ പോകുന്നത്,’ -എന്നാണ് രാഹുല്‍ ഹംബിള്‍ സനല്‍ ഫേസ്ബുക്കില്‍ എഴുതിയത്. ചന്ദ്രമുഖി എന്ന സിനിമയില്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയ ഒരു പാട്ടിനെ കുറിച്ചും രാഹുൽ പറയുന്നു.
read also: നഗ്ന ഫോട്ടോഷൂട്ട്: രൺവീർ സിംഗിനെതിരായ എഫ്.ഐ.ആറിനെതിരെ പ്രതികരണവുമായി വിവേക് അഗ്നിഹോത്രി
‘മുന്‍പ് ‘അത്തിന്തോം തിന്തിന്തോം ‘ എന്ന നാടന്‍പാട്ട് മലയാളിയായ ഒരു നാടന്‍പാട്ട് ഗവേഷകനില്‍ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തില്‍ സ്വന്തം ട്യൂണ്‍ ആയി ഉള്‍പ്പെടുത്തിയത് വിദ്യാസാഗര്‍ ആണ്. മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയില്‍ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂണ്‍ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം എസ്.പി.ബിയെ കൊണ്ടാണ് പാടിപ്പിച്ചത്. പിന്നീട് കേസ് ആയി. അവസാനം രജനികാന്ത് ഇടപെട്ടാണ് വിഷയം തീര്‍ത്തത്. ആ ഗായകന്‍ ഈ പോസ്റ്റിന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.’ – എന്നാണു രാഹുൽ കുറിച്ചത്. ഇപ്പോഴിതാ രാഹുലിന്റെ പോസ്റ്റിനു താഴെ മറുപടിയുമായി ഗായകൻ റോജി വര്‍ഗീസ് എത്തിയിരിക്കുകയാണ്.
‘രാഹുല്‍ പറയുന്ന ഗായകന്‍ ഞാന്‍ തന്നെയാണ്. രസികന്‍ പടത്തിന്റെ വോയ്സ് ടെസ്റ്റിന് പാടാന്‍ പറഞ്ഞ പാട്ടാണ് ‘അത്തിന്തോം തിന്തിത്തോണം’ എന്ന നാടന്‍ ഗാനം. രാഹുല്‍ പറഞ്ഞത് പോലെ മറിയാമ്മ ചേടത്തിയാണ് ആ പാട്ട് എനിക്ക് തരുന്നത്. വിദ്യാസാഗര്‍ എന്നോട് ആ പാട്ട് ആവശ്യപ്പെടുകയും, റോജി തന്നെ പാടണം എന്നു പറയുകയും ചെയ്തു. അതിനു വേണ്ടി മൂന്നു ദിവസം അദ്ദേഹത്തിനെ സഹായിച്ച ആളുകൂടിയാണ് ഞാന്‍. പിന്നീട് വിദേശ യാത്ര കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു പാടിയാല്‍ മതിയെന്ന് പറഞ്ഞ വിദ്യാസാഗര്‍ ആ പാട്ട് എസ്.പി.ബി യെ കൊണ്ട് പാടിപ്പിക്കുകയാണ് ചെയ്തത്. പിന്നെ ഭീഷണിയും ചോദിക്കാന്‍ ചെന്ന എന്നോട് അവര്‍ നടത്തുകയുണ്ടായി,’ അദ്ദേഹം രാഹുല്‍ സനലിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തു.
Post Your Comments